ന്യൂദല്‍­ഹി: സിഖ് വിരുദ്ധ ക­ലാ­പ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ത­നി­ക്കെ­തി­രെ സ­മര്‍­പ്പിച്ച കുറ്റപത്ര­ത്തിലെ രേഖകള്‍ ആവശ്യപ്പെട്ട് കോണ്‍­ഗ്ര­സ് നേ­താവും മുന്‍ എം പി­യുമായ സജ്ജന്‍കു­മാ­ര്‍ ന­ല്കിയ ഹര്‍­ജി ദല്‍ഹി ഹൈക്കോടതി തള്ളി. കേസിന്റെ പുരോഗതി തടസ്സപ്പെടുത്താനുള്ള നീക്കമാണ് ഹര്‍ജിക്കുപിന്നിലുള്ളതെന്ന് ഹൈക്കോടതി നിരീ­ക്ഷിച്ചു.

ഇ­ന്ദി­ര ഗാ­ന്ധി­യു­ടെ വധ­ത്തെ തു­ടര്‍­ന്നുണ്ടാ­യ ക­ലാ­പ­ത്തില്‍ 12 സിഖുകാര്‍ കൊല്ലപ്പെ­ടാ­നിക്കി­യ രൂ­പ­ത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നതാണ് സജ്ജന്‍കു­മാ­റി­നെ­തി­രെ­യുള്ള കു­റ്റം. നാനൂറോളം പേരടങ്ങിയ ജനക്കൂ­ട്ടത്തെ, സിഖുകാരെ വധിക്കാനും അവരുടെ വീടുകള്‍ കൊള്ളയടിക്കാനും എം പി യായിരുന്ന സജ്ജന്‍കുമാര്‍ പ്രസംഗത്തിലൂടെ പ്രേരണ നല്കിയെന്ന് സി ബി ഐ കുറ്റപത്രത്തില്‍ ആരോപിക്കു­ന്നു. സിഖ്‌­വിരുദ്ധകലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ ശുപാര്‍ശപ്രകാരമാണ് സജ്ജനെതിരെ കേസെടുത്തത്.