എഡിറ്റര്‍
എഡിറ്റര്‍
സിഖ് വിരുദ്ധ കലാപം: കേസ് തള്ളണമെന്ന് യു.എസ് കോടതിയോട് കോണ്‍ഗ്രസ്
എഡിറ്റര്‍
Sunday 19th January 2014 12:48am

anti-sikh-riots

ന്യുയോര്‍ക്ക്:  സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് യു.എസ് കോടതിയെ സമീപിച്ചു.

1984 ല്‍ നടന്ന കലാപത്തില്‍ ഇരകളായവരുടെ ബന്ധുക്കള്‍ക്ക് വേണ്ടി അമേരിക്കയിലെ മനുഷ്യാവകാശ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് കോണ്‍ഗ്രസ് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്.

എ.ഐ.സി.സിയ്ക്കു വേണ്ടി ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ രവി ബാത്രയാണ് അപേക്ഷ നല്‍കിയത്.

ഇരകളായവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും കേസ് നടത്താന്‍ സിഖ് ഫോര്‍ ജസ്റ്റിസ് അവരുടെ പ്രതിനിധിയല്ലെന്നുമാണ് രവി ബാത്ര അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്.

മറുപടി നല്‍കാന്‍  സിഖ് ഫോര്‍ ജസ്റ്റിസിന് ഫെബ്രുവരി 17 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. മാര്‍ച്ച് പത്തിനകം ബാത്ര ഇതിന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിഖ് വിരുദ്ധ കലാപത്തില്‍ ഗൂഢാലോചന ആരോപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും യു.എസ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് സോണിയയും അപേക്ഷ നല്‍കിയിരുന്നു.

Advertisement