എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ യുവതിക്കൊപ്പം പാര്‍ക്കില്‍ ഇരുന്ന യുവാവിന്റെ തല മുണ്ഡലം ചെയ്ത് ആന്റി റോമിയോ സക്വാഡ്
എഡിറ്റര്‍
Saturday 1st April 2017 3:33pm

ഷാജഹാന്‍പൂര്‍: യു.പിയില്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ അതിക്രമങ്ങള്‍ അതിരുകടക്കുന്നു. ഷാജഹാന്‍പൂരില്‍ യുവതിക്കൊപ്പമിരുന്ന യുവാവിന്റെ തലമുണ്ഡലം ചെയ്യുകയായിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവമെങ്കിലും ഇന്നലെയാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്.

സംഭവം നടക്കുമ്പോള്‍ പൊലീസ് അവിടെ ഉണ്ടായിരുന്നെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ പൊലീസ് തയ്യാറായില്ല. സംഭവത്തില്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഷാജഹാന്‍പൂര്‍ എസ്.എസ്.പി കെ. ബി സിങ് പറയുന്നു.

യുവതിക്കൊപ്പം പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആന്റി റോമിയോ സ്‌ക്വാഡ് പിടികൂടുകയും യുവതിയെ പറഞ്ഞയച്ച ശേഷം ബാര്‍ബറെ വിളിച്ച് വരുത്തി യുവാവിന്റെ തല മുണ്ഡലം ചെയ്യുകയായിരുന്നു.

തെറ്റുചെയ്തിട്ടില്ലെന്ന് യുവാവ് വിളിച്ചു പറയുന്നുണ്ടെങ്കിലും വായടയ്ക്കാന്‍ പൊലീസുകാര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.


Dont Miss മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീന്‍ അട്ടിമറി അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് 


സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിനെതിരെ നിരവധി പരാതികളാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്. നിരപരാധികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും ഇവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് രംഗത്തെത്തി ദിവസങ്ങള്‍ക്കകമാണ് ഇത്തരത്തിലൊരു സംഭവമെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം വഴിയരികിലിരുന്ന ബന്ധുക്കള്‍ക്ക് നേരെ ആന്റി റോമിയോ സ്‌ക്വാഡിലെ രണ്ട് പൊലീസുകാര്‍ തട്ടിക്കയറിയത് വാര്‍ത്തയായിരുന്നു. വിട്ടയക്കാന്‍ റായ്പൂര്‍ സ്വദേശികളായ സഹോദരനോടും സഹോദരിയോടും 5000 രൂപയാണ് പൊലീസുകാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാന്‍ എന്ന പേരില്‍ വനിത പൊലീസുകാര്‍ അടങ്ങുന്ന ആന്റി റോമിയോ സംഘം സ്‌കൂളുകള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളിലെല്ലാം ഇവരെ നിയോഗിച്ചിട്ടുണ്ട്.

Advertisement