എഡിറ്റര്‍
എഡിറ്റര്‍
യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡ് കസിന്‍സിനെ ഭീഷണിപ്പെടുത്തി 5000രൂപ കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍: പകര്‍ത്തിയത് ഭീഷണിക്കിരയായവര്‍
എഡിറ്റര്‍
Wednesday 29th March 2017 8:29am

രാംപൂര്‍: കസിന്‍സായ യുവതീയുവാക്കളെ പിടികൂടി ഭീഷണിപ്പെടുത്തി 5000രൂപ കൈക്കൂലി വാങ്ങുന്ന യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡ് ഒളിക്യാമറയില്‍ കുടുങ്ങി. സ്‌ക്വാഡിന്റെ ഭീഷണിക്ക് ഇരയായ യുവതീയുവാക്കള്‍ തന്നെയാണ് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തി പരാതിയുമായി രംഗത്തെത്തിയത്.

കസിന്‍സായ യുവതിയും യുവാവും കൂടി ഞായറാഴ്ച സ്വന്തം ഗ്രാമത്തില്‍ നിന്നും രാംപൂരിലേക്കു പോകുകയായിരുന്നു. മരുന്നുകള്‍ വാങ്ങാന്‍ വേണ്ടിയായിരുന്നു ഇവര്‍ രാംപൂരിലെത്തിയത്.

രണ്ടുപൊലീസുകാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആന്റി റോമിഡോ ഓപ്പറേഷന്‍ പ്രകാരം നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഇവരെ നാലു മണിക്കൂറോളം സ്‌റ്റേഷനില്‍ പിടിച്ചിടുകയായിരുന്നെന്ന് മുതിര്‍ന്ന ഓഫീസര്‍ കെ.കെ ചൗധരി പറയുന്നു.


Must Read: ഒളിഞ്ഞിരുന്ന് തെറി പറയുന്ന ഒരുത്തനെയും വെറുതേ വിടില്ല; ആദ്യ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച് ‘മംഗളത്തിന്റെ ന്യായീകരണ കോടതി’ 


ഇവര്‍ ബന്ധുക്കളാണെന്നു പറഞ്ഞ് കുടുംബവും രംഗത്തെത്തിയെങ്കിലും 5000രൂപ കൈക്കൂലി നല്‍കിയാലേ വിട്ടയക്കൂ എ്ന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ 5000രൂപ കൈക്കൂലി നല്‍കിയ ഇവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

പിന്നീട് പ്രദേശത്തെ ബി.ജെ.പി എം.എല്‍.എ ബല്‍ദേവ് സിങ് ഔലക്കിനെക്കണ്ട് ദൃശ്യങ്ങള്‍ കാട്ടുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കുറ്റക്കാരായ രണ്ടുപേരെ സസ്‌പെന്റ് ചെയ്തതായി ചൗധരി അറിയിച്ചു.

യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു പിന്നാലെ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിനെതിരെ തുടക്കം മുതല്‍ തന്നെ നിരവധി പരാതികളാണ് ഉയര്‍ന്നത്. സദാചാര പൊലീസിങ്ങാണ് ഇവര്‍ നടത്തുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞദിവസം സഹോദരങ്ങളെ കമിതാക്കള്‍ എന്നു പറഞ്ഞ് ഇവര്‍ പിടൂകൂടിയിരുന്നു.

Advertisement