എഡിറ്റര്‍
എഡിറ്റര്‍
സ്‌ക്വാഡിലെ റോമിയോ! ആഗ്രയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച ആന്റി-റോമിയോ സ്‌ക്വാഡിലെ പൊലീസുകാരന് സ്ഥലം മാറ്റം
എഡിറ്റര്‍
Thursday 30th March 2017 2:04pm

ആഗ്ര: പെണ്‍കുട്ടിയെ ഉപദ്രവിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. ആന്റി-റോമിയോ സ്‌ക്വാഡിലെ അംഗമായ രാം നരേഷ് യാദവ് എന്ന പൊലീസുകാരനെയാണ് സ്ഥലം മാറ്റിയത്. സ്‌ക്വാഡിന്റെ പതിവ് പരിശോധനയ്ക്കിടെ ലോഹിയ പാര്‍ക്കില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി.

രാം നരേഷ് യാദവിനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സ്ഥലം മാറ്റം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ച അഡീഷണല്‍ എസ്.പി ശിഷ്യപാല്‍ സിംഗ് പറഞ്ഞു. തന്റെ ചെവി പിടിച്ച് വലിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയാണ് എസ്.ഐയായ രാം നരേഷ് യാദവ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചരിച്ചിരുന്നു.


Don’t Miss: ‘വിവാദ ശബ്ദരേഖയിലെ ആദ്യഭാഗം എന്റേത് തന്നെ’; അവിശ്വസിനീയം എന്ന് പറഞ്ഞതിലൂടെ ആരോപണം നിഷേധിക്കുകയായിരുന്നുവെന്നും എ.കെ ശശീന്ദ്രന്‍ എം.എല്‍.എ


പെണ്‍കുട്ടിയോട് ഇയാള്‍ ദേഷ്യത്തോടെ സംസാരിക്കുന്നതും ചെവി പിടിച്ച് വലിക്കാന്‍ പറയുന്നതും കാണാം. പെണ്‍കുട്ടികളോട് പാര്‍ക്കില്‍ കറങ്ങി നടക്കാത വീട്ടില്‍ പോകാന്‍ പറയുന്ന വനിതാ കോണ്‍സ്റ്റബിളിനേയും വീഡിയോയില്‍ കാണാം.

സംഭവം പുറത്തറിഞ്ഞതോടെ ആന്റി-റോമിയോ സ്‌ക്വാഡിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. അനുമതിയോടെ ഒന്നിച്ച് നടക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ പൊലീസ് നടപടിയെടുക്കരുതെന്ന നിര്‍ദ്ദേശം ആന്റി റോമിയോ സ്‌ക്വാഡിന് നല്‍കണമന്നും ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

Advertisement