മെക്‌സിക്കോ സിറ്റി: കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന പുതിയ ഇനം ഗോതമ്പ് മെക്‌സിക്കന്‍ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചു. നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ലൈവ്‌സ്റ്റോക്ക് റിസര്‍ച്ച് എന്ന സ്ഥാപനമാണ് പുതിയ ഇനം ഗോതമ്പ് വികസിപ്പിച്ചിരിക്കുന്നത്.

ഫംഗസടക്കമുള്ള കീടങ്ങളെയും ബാക്ടീരിയകളെയും പ്രതിരോധിച്ച് കൂടുതല്‍ വിളവ് നല്‍കുന്നതാണ് പുതിയ ഇനം ഗോതമ്പ്. സോനേറ സംസ്ഥാനത്തെ യാകി താഴ്‌വരയില്‍ 2009 നും 09 നും ഇടയില്‍ നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് പുതിയ ഗോതമ്പ് വികസിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ 32 സംസ്ഥാനങ്ങളില്‍ 20 ലും ഗോതമ്പു കൃഷ് നടത്തുന്നുണ്ട്. 4.5 മില്യണ്‍ ടണ്‍ ഗോതമ്പാണ് മെക്‌സിക്കോ ഒരുവര്‍ഷം ഉത്പ്പാദിപ്പിക്കുന്നത്.