എഡിറ്റര്‍
എഡിറ്റര്‍
മുഷാറഫിനെതിരെ രാജ്യദ്രോഹക്കുറ്റം: വിചാരണ ഉടന്‍ തുടങ്ങും
എഡിറ്റര്‍
Tuesday 19th November 2013 7:25pm

Pervez Musharaf

ഇസ്ലാമാബാദ്: എല്ലാ പ്രധാന കേസുകളിലും ജാമ്യം നേടി വിദേശയാത്രയ്ക്ക് അനുമതി തേടി ഹരജി സമര്‍പ്പിച്ച് കാത്തിരിക്കുന്ന മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന് തിരിച്ചടി.

രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ വിചാരണ ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍ പ്രഖ്യാപിച്ചതോടെയാണിത്.

2007-ല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. വിചാരണയ്ക്കായി മൂന്നംഗ ട്രൈബ്യൂണലിനെ നിയമിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ചെയ്തു.

കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. സുള്‍ഫിക്കര്‍ അബ്ബാസ് നഖ്‌വിയെ സര്‍ക്കാര്‍ നിയമിച്ചു. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി മുഷാറഫിന് രാജ്യം രാജ്യം വിടാനാകുമെന്നും അഭ്യൂഹം പരന്നിരുന്നു.

അതേസമയം രാജ്യത്തിന്റെ ക്രമസമാധാനവും സാമ്പത്തികസ്ഥിതിയും മോശമായ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് മുഷറഫിനെതിരെ തിടുക്കപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Advertisement