എഡിറ്റര്‍
എഡിറ്റര്‍
ഇസ്‌ലാം വിരുദ്ധ സിനിമ: പാക്കിസ്ഥാനില്‍ പ്രക്ഷോഭത്തില്‍ 20 മരണം
എഡിറ്റര്‍
Saturday 22nd September 2012 10:00am

ഇസ്‌ലാമാബാദ്: ഇസ്‌ലാം വിരുദ്ധ സിനിമയായ ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസിനെതിരെയുളള പ്രതിഷേധത്തില്‍ പാക്കിസ്ഥാനില്‍ 20 പേര്‍ കൊല്ലപ്പെട്ടു. കറാച്ചിയില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെടുകയും 110 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Ads By Google

പെഷാവറില്‍ എ.ആര്‍.വൈ ടെലിവിഷന്‍ ചാനല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികളെ നേരിടാന്‍ പോലീസ് നടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

കറാച്ചിയില്‍ തിയേറ്ററുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. റാവല്‍പിണ്ടിയിലെ ടോള്‍ പ്ലാസയില്‍ നിരവധി വാഹനങ്ങള്‍ പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കി.

സിനിമയ്‌ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കാന്‍ പാക് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച പ്രവാചക സ്‌നേഹ ദിനാചരണമാണ് കലാപത്തില്‍ കലാശിച്ചത്.

Advertisement