ന്യൂദല്‍ഹി: ഇളയ ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം മെര്‍സല്‍ കൊളുത്തിയ വിവാദ തീ കെട്ടടങ്ങുന്നില്ല. സിനിമയെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തു കൊണ്ടും നിരവധിയാളുകളാണ് രംഗത്തെത്തിയത്.

Subscribe Us:

ഏറ്റവും പുതിയതായി ചിത്രത്തെ കുറിച്ച് പ്രതികരണവുമായി ബി.ജെ.പി എം.പിയും സിനിമാ താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി.

‘ചിലര്‍ ജി.എസ്.ടിയെ പിന്തുണക്കും ചിലര്‍ അങ്ങനെ ചെയ്യില്ല. മറ്റ് ചിലര്‍ നോട്ടുനിരോധനത്തെ പിന്തുണക്കും ചിലര്‍ പിന്തുണക്കില്ല എന്ന് കരുതി അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് കേന്ദ്ര സര്‍ക്കാരിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തെ സമ്പത് വ്യവസ്ഥ തകര്‍ക്കുകയാണെന്നും രാജ്യത്തിന്റെ ഭരണം രണ്ട് പേരിലേക്ക് മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.


Also Read മാധ്യമപ്രവര്‍ത്തക ഡാഫ്‌നേ ഗലീസിയെ വധിക്കാന്‍ ഉപയോഗിച്ചത് മൊബൈല്‍ഫോണ്‍ നിയന്ത്രിത ബോംബെന്ന് നിഗമനം; അന്വേഷണത്തിന് വിദേശത്ത് നിന്ന് വിദഗ്ദ്ധരെ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്


ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്.
സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.

വിജയ് ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് ചിത്രത്തില്‍ അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു.