എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗ്ഗരതി രോഗമാണ്; ശിക്ഷയല്ല സഹായിക്കുകയാണ് വേണ്ടത്: ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി മുസേവനി
എഡിറ്റര്‍
Saturday 18th January 2014 1:49pm

Yoweri-Museveni

ഉഗാണ്ട: സ്വവര്‍ഗ്ഗരതിക്കാരെ ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന ബില്ലില്‍ ഒപ്പുവെക്കാന്‍ ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി മുസേവനി വിസമ്മതിച്ചു.

സ്വവര്‍ഗ്ഗരതി ഒരു രോഗമാണെന്നും ജയിലടക്കുകയല്ല അവരെ സഹായിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞാണ് പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ പ്രസിഡണ്ട് ഒപ്പുവെക്കാതിരുന്നത്.

സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്ന ബില്ല് പാര്‍ലമെന്റില്‍ കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. പ്രസിഡന്റിന്റെ ഒപ്പ് ലഭിച്ചാല്‍ ബില്ല് പാസാകുമായിരുന്നു.

സ്വവര്‍ഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന ഈ ബില്ല് പാര്‍ലമെന്റ് പാസാക്കിയത് നിയമവിരുദ്ധമായാണെന്നും അതിനാല്‍ ഒപ്പുവെക്കില്ലെന്നുമാണ് പ്രസിഡന്റിന്റെ ഭാഷ്യം.

സഭയിലെ ഭൂരിഭാഗത്തിന്റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ പ്രസിഡന്റിന്റെ ഒപ്പില്ലാതെ തന്നെ ബില്ല് പാസാക്കാനാവുമെന്ന് പാര്‍ലമെന്റ് വക്താവ് മോസസ് ബ്വാലത്തൂന്‍ പറഞ്ഞു.

രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനും കുട്ടികളുടെ സംരക്ഷണത്തിനും ഈ നിയമം നടപ്പിലാക്കേണ്ടതുണ്ടെന്ന് തീരുമാനം സഭയിലവതരിപ്പിച്ച ഡേവിഡ് ബഹേതിയും പറയുന്നു.

Advertisement