മുംബൈ: അംബേദ്ക്കറെ നിന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്കിലെ പേജിനെതിരെ ദളിതരുടെ പ്രതിഷേധം. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും പോലീസും അവസരോചിതമായി ഇടപെട്ടതുകൊണ്ട് അക്രമസംഭവങ്ങള്‍ ഒഴിവായി.

രോഷാകുലരായ ജനങ്ങള്‍ ടയറുകള്‍ കത്തിക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത തടസമുണ്ടായി. പോലീസ് നാല് മണിക്കൂര്‍ പരിശ്രമിച്ചാണ് സ്ഥിതി നിയന്ത്രണ വിധേയമായത്.

അംബേദ്ക്കറെ മോശമായി ചിത്രീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ഇതിനെതിരെ പോലീസ് മൗനം പാലിക്കുകയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.