എഡിറ്റര്‍
എഡിറ്റര്‍
250 മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്റാര്‍ട്ടിക്ക കൊടുംവനമായിരുന്നു…?
എഡിറ്റര്‍
Tuesday 5th November 2013 5:40pm

antartica

ന്യുയോര്‍ക്ക്: 250 മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്റാര്‍ട്ടിക്ക കൊടും കാടായിരുന്നു. അതും ഇന്നത്തെ മരങ്ങളോട് സാമ്യത പുലര്‍ത്തുന്നവ. പുതിയ പഠനത്തില്‍ കണ്ടെത്തിയ കാര്യമാണിത്.

പെര്‍മിയാന്‍ കാലത്തിന്റെ അവസാനവും തുടര്‍ന്ന് വന്ന് ട്രിയാസ്സിക് കാലത്തിന്റെ ആദ്യവും ഈ ഭൂമി അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു ഗ്രീന്‍ ഹൗസായിരുന്നു. ഇപ്പോഴത്തെ ചൂടിനെ അപേക്ഷിച്ച് വളരെ വളരെ കൂടുതല്‍.

അന്ന് അന്റാര്‍ട്ടിക്ക ഇങ്ങനെ മഞ്ഞ് മൂടിയതായിരുന്നില്ല. ഗവേഷകര്‍ പറയുന്നു.

എന്നാല്‍ ഈ മരങ്ങള്‍ വര്‍ഷത്തിന്റെ പകുതി സമയം പ്രകാശസംശ്ലേഷണം നടത്തുകയും പിന്നീട് മഞ്ഞുകാലം മുഴുവന്‍ ആഹാരമുണ്ടാക്കാതെ കഴിയുകയും ചെയ്യുന്നത് എങ്ങനെയെന്ന് ഗവേഷകര്‍ക്ക് ഇനിയും പിടി കിട്ടിയിട്ടില്ല.

പറയുന്നത് കാന്‍സാസ് ബയോഡൈവേഴ്‌സിറ്റി ഇന്‍സ്റ്റി്റ്റിയൂട്ടിലെ ഗവേഷണവിദ്യാര്‍ത്ഥി പെട്രീഷ്യ റൈബെര്‍ഗ്. അന്റാര്‍ട്ടിക്കന്‍ വനപ്രദേശങ്ങളിലെ ഇലകളുടെ അടയാളങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത് ഇലകള്‍ കൊണ്ടൊരു മെത്ത തന്നെയായിരുന്നു അവിടെയുണ്ടായിരുന്നത് എന്നാണ്.

ഒരേ സമയത്ത് തന്നെ ഈ മരങ്ങള്‍ ഇല പൊഴിച്ചു കളയും എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. മരങ്ങളുടെ ഫോസിലുകളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചതില്‍ നിന്നും ഈ മരങ്ങളുടെ വളര്‍ച്ചാരീതിയെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

എന്നാല്‍ റൈബെര്‍ഗിനും സഹപ്രവര്‍ത്തകര്‍ക്കും പഠനങ്ങളില്‍ നിന്ന് മനസ്സിലായത് ഇവ നിത്യഹരിതമരങ്ങള്‍ ആയിരുന്നു എന്നാണ്. ഫോസിലുകളിലെ കാര്‍ബണിനെ കുറിച്ച് പഠിച്ചപ്പോള്‍ ലഭ്യമായ വിവരങ്ങളും ഇതിനെ പിന്താങ്ങുന്നു.

Advertisement