ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുന്നു

Subscribe Us:

കട്ടപ്പന: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ടി.അന്‍പയ്യന്‍, ഷാജി പി. ജോസഫ് എന്നിവരെ അറസ്റ്റുചെയ്തു നീക്കി. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചപ്പാത്തിലാണ് അന്‍പയ്യന്‍ നിരാഹാരമനുഷ്ഠിച്ചിരുന്നത്.

നേരത്തെ ഇ.എസ്. ബിജിമോള്‍ എം.എല്‍.എയെയും പ്രൊഫ. സി.പി. റോയിയെയും പൊലീസ് അറസ്റ്റ്‌ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയിരുന്നു. ബിജിമോള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിരാഹാരം തുടരുകയാണ്.

ബിജിമോളുടെ അറസ്റ്റിനെ തുടര്‍ന്ന് വൈക്കം എം.എല്‍.എ കെ. അജിത് ചപ്പാത്തിലെ സമരപ്പന്തലില്‍ നിരാഹാരമാരംഭിച്ചിട്ടുണ്ട്. സമരസമിതി കണ്‍വീനര്‍ ബി. ബിനുവും നിരാഹാരം തുടങ്ങി.

ചപ്പാത്ത് സമരപ്പന്തലില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയും വണ്ടിപ്പെരിയാര്‍ സമരപ്പന്തലില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം എസ്. സുരേഷ്ബാബു എന്നിവരും അനിശ്ചിതകാല നിരാഹാരം തുടരുകയാണ്.

Malayalam news, Kerala news in English