പാറ്റന: ബീഹാറില്‍ വീണ്ടും ട്രെയിന്‍കൊള്ള. ലാഖിസരായി ജില്ലയില്‍ അസന്‍സോള്‍-ഗോമോ എക്‌സ്പ്രസിലെ യാത്രക്കാരെയാണ് 12 സായുധരായ അക്രമികള്‍ കൊള്ളയടിച്ചത്.

വെടിവച്ച് യാത്രക്കാരില്‍ ഭീതിയുണര്‍ത്തി അവരുടെ ആഭരണങ്ങളും പണവും തട്ടിയെടുക്കുകയായിരുന്നു. ഒരുയാത്രക്കാരന് വെടിയേറ്റു. സംഭവസമയത്ത് ട്രെയിനില്‍ സുരക്ഷാ സേനയില്ലായിരുന്നുവെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഇവിടെ നടക്കുന്ന മൂന്നാമത്തെ വന്‍ ട്രെയിന്‍ കൊള്ളയാണിത്.