മുംബൈ: ത്രീ ഇഡിയറ്റ്‌സിനു ശേഷം ശര്‍മന്‍ ജോഷി അഭിനയക്കുന്ന ചിത്രമാണ് അല്ലാഹ് കെ ബന്ദേ.യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് അല്ലാഹ് കെ ബന്ദേ നിര്‍മിച്ചിരിക്കുന്നത്. തെരുവിലെ രണ്ടു കുട്ടികളുടെ കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്. നസുറുദ്ദീന്‍ ഷാ, അതുല്‍ കുല്‍ക്കര്‍ണി, അഞ്ജന സുഖ്ഹാനി, രുഖ്‌സാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നടനും സംവിധായകനുമായ ഫരൂഖ് കബീറിന്റെ പ്രഥമ സംരംഭമാണ് അല്ലാഹ് കെ ബന്ദേ. വളരെ ചെറുപ്പത്തില്‍ തന്നെ കുറ്റകൃത്യങ്ങളുടെ ലേകത്തേക്കെത്തുന്ന രണ്ടു സഹോദരന്‍മാരെയാണ് ശര്‍മനും ഫരൂഖും അവതരിപ്പിക്കുന്നത്. ചെറിയ കുറ്റവാളികളെ നേരയാക്കി സമൂഹത്തിനുതകുന്നവരാക്കാന്‍ ശ്രമിക്കുന്ന പോലിസ് ഓഫിസറാണ് നസുറുദ്ദിന്‍ ഷാ. രണ്ടു സഹോദരങ്ങളുടെ കൂടി നടത്തുന്ന അതിക്രമങ്ങളെ പുറത്തുകൊണ്ടുവരുന്ന സ്‌കൂള്‍ മാസ്റ്ററായാണ്് അതുല്‍ കുല്‍ക്കര്‍ണി.

ചിത്രത്തിന് സ്ലം ഡോഗ് മില്ല്യനയറുമായി യാതൊരുബന്ധവുമില്ലെന്ന് സംവിധായകന്‍ ഫറൂഖ് കബീര്‍ പറഞ്ഞു.വന്‍ ബജറ്റില്‍ നിര്‍മിച്ച ചിത്രമാണ് സ്ലം ഡോഗ് മില്യനെയര്‍ അത് ഹിറ്റാവുകയും ചെയ്തു. ഒക്ടോബര്‍ 30 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.