എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ വീണ്ടും ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; ഭീതിയൊഴിയാതെ ഇന്ത്യന്‍ വംശജര്‍
എഡിറ്റര്‍
Saturday 4th March 2017 2:20pm

 

വാഷിംഗ്ടംണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വ്യാപാരി വെടിയേറ്റ് മരിച്ചു. സൗത്ത് കരോലിനയില്‍ വ്യവസായിയായ ഹാര്‍നിഷ് പട്ടേലിനെ(43)യാണ് വീടിന് മുന്നില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യക്കാരനായ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്‌ബോല കൊലപ്പെട്ട് ദിവസങ്ങള്‍ കഴിയുമ്പോഴുണ്ടായ രണ്ടാമത്തെ കൊലപാതകം അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ ഭീതിയിലാഴ്ത്തുകയാണ്.


Also read ‘മെക്‌സിക്കന്‍ അപാരത ചരിത്രത്തെ വളച്ചൊടിച്ചത്; വിജയിച്ചത് ഞങ്ങള്‍’ യഥാര്‍ത്ഥ സംഭവങ്ങളുടെ ദൃശ്യങ്ങളുമായി കെ.എസ്.യു 


വ്യാഴാഴ്ച രാത്രി തന്റെ സ്ഥാപനം അടച്ച് വീട്ടിലേക്ക് വരും വഴിയാണ് ഹാര്‍നിഷ് കൊല്ലപ്പെടുന്നത്. എന്നാല്‍ വംശീയാക്രമണം ആണോ കൊലപാതകത്തിനു പിന്നില്ലെന്നു പറയാനാകില്ലെന്നും അന്വേഷണം നടക്കുകയുമാണെന്നാണ് അധികൃതര്‍ പറുന്നത്.  ട്രംപ് അധികാരത്തിലെത്തിയശേഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് ഹാര്‍നിഷ് പട്ടേല്‍

32 കാരനായ ശ്രീനിവാസിന്റെ മരണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി രണ്ടു ദിവസം കഴിയുമ്പോഴാണ് ഹാര്‍നിഷ് കൊല്ലപ്പെടുന്നത്. ഹൈദരാബാദുകാരനായ ശ്രീനിവാസും വെടിയേറ്റാണ് മരണപ്പെട്ടിരുന്നത്. ശ്രീനിവാസന്റെ മരണം വംശീയ ആക്രമണം ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisement