ദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന് നാണക്കേട് സൃഷ്ടിച്ച് വീണ്ടും മരുന്നടി വാര്‍ത്ത വരുന്നു. നൈജീരിയയുടെ ഹര്‍ഡില്‍ താരം സാമുവല്‍ ഒകോന്‍ ആണ് ഉത്തേജകമരുന്നു പരിശോധനയില്‍ പിടിയിലായത്. നിരോധിക്കപ്പെട്ട മീതൈല്‍ ഹെക്‌സാനമീന്‍ എന്ന വസ്തുവാണ് താരം ഉപയോഗിച്ചതെന്ന് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്ക് ഫെന്നല്‍ പറഞ്ഞു.

നേരത്തേ നൈജീരിയയുടെതന്നെ വനിതാ സ്പ്രിന്റര്‍ ഓലുഡാമോള മരുന്നടിക്ക് പിടിയിലായിരുന്നു. തുടര്‍ന്ന് താരത്തിന്റെ മെഡല്‍ തിരിച്ചുവാങ്ങാന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതകളുടെ 100 മീറ്ററിലാണ് ഓലുഡാമോള വിജയിയായത്. ആസ്‌ട്രേലിയയുടെ സാലി പിയേഴ്‌സണെ ഫൗള്‍ സ്റ്റാര്‍ട്ടിന്റെ പേരില്‍ പുറത്താക്കുകയായിരുന്നു.