ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോന്‍ വീണ്ടും അച്ഛന്‍ വേഷത്തില്‍ എത്തുന്നു. രാജ് മേനോന്റെ ആദ്യസംവിധാനത്തിലാണ് അനൂപ് മേനോന്‍ വീണ്ടും അച്ഛനാവുന്നത്. ബഡ്ഡി എന്നാണ് ചിത്രത്തിന്റെ പേര്.

വ്യത്യസ്ത കാഴ്ചപ്പാടുള്ള രണ്ട് സ്ത്രീകളുടെ കഥയാണ് ബഡ്ഡി പറയുന്നത്. 48 വയസ്സുള്ള ഒരു അച്ഛന്റെ വേഷമാണ് അനൂപിന്റേത്. തന്റെ അച്ഛനെ തിരഞ്ഞ് ഈഡനിലെത്തുന്ന മകന്റെ കഥ കൂടിയാണ് ബഡ്ഡി.

Ads By Google

അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ പുതിയ രീതിയിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. മാതൃത്വത്തിന്റെ ശക്തി വിളിച്ചറിയിക്കുന്ന ചിത്രം കൂടിയാണിതെന്ന് സംവിധായകന്‍ പറയുന്നു.

ആശ ശരത്, കമലിനി മുഖര്‍ജി, ഉര്‍വശി, രമ്യാ നമ്പീശന്‍, ബാബു ആന്റണി, ടി.ജി രവി, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ പ്രമുഖ വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബാലചന്ദ്രമേനോന്റെ വളരെക്കാലത്തിന് ശേഷമുള്ള തിരിച്ച് വരവിനും ഈ ചിത്രം വഴിയൊരുക്കുന്നു. അനൂപിന്റെ മകനായി പുതുമുഖ താരമെത്തുന്നു.