അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. അനൂപ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Ads By Google

‘പട്ടം പോലെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛായാഗ്രാഹകന്‍ അഴകപ്പന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാവും ഇത്.

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന് വേണ്ടിയും അനൂപ് തിരക്കഥ എഴുതുന്നുണ്ടെന്നാണ് അറിയുന്നത്. ‘1983’ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ക്രിക്കറ്റിനെ പ്രമേയമാക്കിയൊരുക്കുന്ന ചിത്രമാണ് 1983. ക്രിക്കറ്റ് പരിശീലകനായി അനൂപ് മേനോനും ചിത്രത്തില്‍ എത്തുന്നുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.