എഡിറ്റര്‍
എഡിറ്റര്‍
അന്ധനായ ലങ്കന്‍ അഭയാര്‍ത്ഥിയായി അനൂപ് മേനോന്‍
എഡിറ്റര്‍
Wednesday 8th August 2012 10:23am

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നവമുന്നേറ്റത്തില്‍ തിരക്കഥാകൃത്തായും ഗാനരചയിതാവായും പേര് ചേര്‍ത്ത അനൂപ് മേനോനും തമിഴകത്തേക്. മീരാ കതിരവന്‍ സംവിധാനം ചെയ്യുന്ന ‘ ചെന്നൈയില്‍ ഒരു നല്ലിരവ്’ എന്ന ചിത്രത്തിലൂടെയാണ് കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി അനൂപ് കോളിവുഡിലെത്തുന്നത്.

Ads By Google

ചിത്രത്തില്‍ ഷാന്തന്‍ എന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥിയെയാണ് അനൂപ് അവതരിപ്പിക്കുന്നത്. ചെന്നൈയില്‍ താമസിക്കുന്ന ഇയാള്‍ അന്ധനുമാണ്. കാണാതായ തന്റെ കുട്ടിയെയും നായയെയും തേടിയുള്ള ഷാന്തന്റെ യാത്രയാണ് ചിത്രം പറയുന്നത്. ദൈവത്തിരുമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സാറ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ ചെന്നൈയില്‍ ആരംഭിക്കും.

മലയാളത്തില്‍ അനൂപ് മേനോന്‍ രചന നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന  ട്രിവാന്‍ഡ്രം ലോഡ്ജ്, ബഡ്ഡീ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇതിന് ശേഷമാകും “ചെന്നൈയില്‍ ഒരു നല്ലിരവില്‍” ജോയിന്‍ ചെയ്യുക.

രാജ് പാര്‍വതി മേനോന്‍ സംവിധാനം ചെയ്ത നാന്‍ പാതി കടവുള്‍ പാതി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയുടെ ഭാഗമാകാന്‍ അനൂപിന് നേരത്തെ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അനൂപിനായില്ല.

Advertisement