എഡിറ്റര്‍
എഡിറ്റര്‍
പുഷ്പക വിമാനമില്ല പകരം ഹോട്ടല്‍ കാലിഫോര്‍ണിയ
എഡിറ്റര്‍
Wednesday 28th November 2012 11:24am

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോനും ജയസൂര്യയും ഒന്നിക്കുന്ന പുഷ്പകവിമാനത്തിന്റെ പേര് മാറ്റി. ഹോട്ടല്‍ കാലിഫോര്‍ണിയ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്.

സൈജു കുറുപ്പ്, നിഷാന്‍, ബാബു ആന്റണി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജി ജോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നോട്ട് ബുക്ക് ഫെയിം മരിയ റോയി, ധ്വനി, അപര്‍ണ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Ads By Google

മുംബൈ, ദുബായ്, കൊളംബോ എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം നടക്കുക. ചിത്രത്തിലെ വിമാന സീനുകള്‍ ഹൈദരാബാദിലെ രാമോജി ഫിലിം  സിറ്റിയില്‍ വെച്ചാവും ചിത്രീകരിക്കുക.

ഒരു വിമാനത്തിലെ യാത്രക്കാരുടെ കഥയാണ് ഹോട്ടല്‍ കാലിഫോര്‍ണിയ പറയുന്നത്. ദുബായില്‍ നിന്നും മുംബൈ വഴി കൊച്ചിയിലേക്ക് എത്തുന്ന വിമാനത്തിലെ യാത്രക്കാരായ അഞ്ച് പേരുടെ കഥയാണിത്.

വ്യത്യസ്ത ലക്ഷ്യങ്ങളുമായി കൊച്ചിയിലെത്തുന്ന ഇവരേയും കാത്ത് കൊച്ചി എയര്‍ പോര്‍ട്ടില്‍ അഞ്ച് പേര്‍ കാത്തുനില്‍ക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങള്‍ നര്‍മത്തില്‍ കലര്‍ത്തി പറയുകയാണെന്നാണ് സംവിധായകന്‍ പറയുന്നത്.

ബി. ഉണ്ണികൃഷ്ണന്റെ ഐ ലവ് മീയിലാണ് അനൂപ് മേനോന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. തട്ടത്തിന്‍ മറയത്ത് ഫെയിം ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.

Advertisement