കൊച്ചി: യുവനടിക്കെതിരായ ആക്രമണത്തില്‍ നടിയ്ക്ക് പിന്തുണയുമായി നടനം തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. മൗനം പൂണ്ടിരിക്കാതെ ധൈര്യത്തോടെ പ്രതികരിച്ചതിന് അതിക്രമത്തിന് ഇരയായ നടിയോട് നന്ദി പറയുന്നതായിരുന്നു അനൂപ് മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കൂട്ടുകാരി, നീ എന്നും ഒരു നിറഞ്ഞ ചിരിയാണ് എന്ന് പറഞ്ഞാണ് അനൂപ് മേനോന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും നടിയോട് നന്ദിയുണ്ടെന്നും താരം പറയുന്നു. ജീവിതം വളരെ സുന്ദരമാണെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് നടിയുടെ ചിരിയെന്ന് പറഞ്ഞ അനൂപ് കേസിലെ പ്രതികളിലൊരാളായ ഡ്രൈവറിനും ആ ചിരി സമ്മാനിച്ചിട്ടുണ്ടാകാം എന്നും പോസ്റ്റില്‍ കുറിക്കുന്നു.

ആ ചിരി മായ്ച്ചവര്‍ക്ക് ഒരു കോടതിയിലും ഒരു മനസ്സിലും മാപ്പില്ലെന്നും അനൂപ് പറയുന്നു.

അനൂപ് മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം