എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് സൂപ്പര്‍ സ്റ്റാറുകള്‍: അനൂപ് മേനോന്‍
എഡിറ്റര്‍
Thursday 14th November 2013 12:46pm

anoopmenon

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ മമ്മൂട്ടിയും മോഹന്‍ ലാലും തന്നെയാണെന്ന് നടന്‍ അനൂപ് മേനോന്‍.

ഒരു സൂപ്പര്‍സ്റ്റാര്‍ ആവണമെന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല. ഞാന്‍ കണ്ടിട്ടുള്ള സൂപ്പര്‍ സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ ലാലും. അവരല്ലാതെ മറ്റാരാണ് സൂപ്പര്‍ സ്റ്റാറെന്നും അനൂപ് മേനോന്‍ ചോദിക്കുന്നു.

ന്യൂജനറേഷന്‍ സിനിമയ്ക്ക് തുടക്കമിട്ടത് ഞാനാണെന്ന് പലരും പറയുന്നു. പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല. ജനറേഷന്‍ മാറുന്നതനുസരിച്ച് ആസ്വാദന തലങ്ങള്‍ മാറും. അത് ഞാന്‍ സിനിമ എടുത്തതുകൊണ്ടല്ല.

പിന്നെ സംവിധാനം എന്നത് കുഞ്ഞുകളിയല്ല. വളരെ വലിയ ഉത്തരവാദിത്വം വേണ്ട മേഖലയാണ്. അസാദ്ധ്യമായ സംഘടനാ പാടവം ഇല്ലെങ്കില്‍ സംവിധായകനാകാന്‍ വളരെ പ്രയാസമാണെന്നും അനൂപ് പറയുന്നു.

മറ്റുള്ളവരില്‍ നിന്നും ഞാന്‍ വത്യസ്തനാണെന്ന് തോന്നിയിട്ടുണ്ട്. കാരണം സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.

എന്നെ ഈ നിലയിലെത്തിച്ച ഒരു മഹാ ശക്തിയുണ്ട്. അതിനോടാണെനിക്ക് നന്ദിയുള്ളത്. പിന്നെ ജനങ്ങളുടെ പിന്തുണ മാത്രമായിരുന്നു എന്റെ ശക്തി.- അനൂപ് പറയുന്നു.

Advertisement