കൊച്ചി: സര്‍ക്കാരിന്റെ താലൂക്ക് പ്രഖ്യാപനത്തില്‍ സംതൃപ്തനല്ലെന്ന് മന്ത്രി അനൂപ് ജേക്കബ്.

Ads By Google

പിറവം, കൂത്താട്ടുകുളം കേന്ദ്രീകരിച്ച് താലൂക്ക് ഉണ്ടായേ പറ്റൂവെന്ന് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും താലൂക്ക് ഉണ്ടാകുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും അനൂപ് ജേക്കബ് പറഞ്ഞു.

പുതിയ താലൂക്ക് പ്രഖ്യാപനത്തിനെതിരെ ഇന്നലെ യു.ഡി.എഫിലെ ഘടകകക്ഷികള്‍ രംഗത്തെത്തിയിരുന്നു.

മുന്നണിയില്‍ കൂടിയാലോചിക്കാതെയാണ് പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചതെന്നായിരുന്നു ആരോപണം. അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും സിഎംപി, ജെഎസ്എസ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് പുതുതായി 12 താലൂക്കുകളാണ് രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം ബജറ്റിന്റെ മറുപടി പ്രസംഗത്തിനിടെ ധനമന്ത്രി കെ.എം മാണിയാണ് നിയമസഭയില്‍ പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചത്.