എഡിറ്റര്‍
എഡിറ്റര്‍
അനൂപിന്റെ സത്യപ്രതിജ്ഞയും അഞ്ചാംമന്ത്രിസ്ഥാനവും കൂടിക്കുഴയ്ക്കില്ല: ഹൈദരലി തങ്ങള്‍
എഡിറ്റര്‍
Monday 2nd April 2012 1:48pm

മലപ്പുറം: അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുസ്‌ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പിന്തുണ അറിയിച്ചു. അനൂപിന്റെ സത്യപ്രതിജ്ഞയും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും തമ്മില്‍ കൂട്ടിക്കുഴക്കില്ലെന്നും തങ്ങള്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍, അനൂപ് ജേക്കബ് എം.എല്‍.എ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനൂപ് ജേക്കിന്റെ സത്യപ്രതിജ്ഞയ്ക്ക് ഹൈദരലി തങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കേരളാ കോണ്‍ഗ്രസ്- ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സത്യപ്രതിജ്ഞ എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. മന്ത്രിയായുള്ള അനൂപിന്റെ സത്യപ്രതിജ്ഞ വൈകുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുതന്നെ അനൂപിന് നല്‍കണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിക്കാനാണ് പാണക്കാട്ടേയ്ക്ക് പോകുന്നതെന്നായിരുന്നു യാത്രയ്ക്ക് മുന്‍പ് ജോണി നെല്ലൂര്‍ പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് അനൂപ് പാണക്കാട്ട് പോയി തങ്ങളുടെ അനുഗ്രഹം വാങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അഞ്ചാം മന്ത്രിയെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട്‌പോകാന്‍ മുസ് ലീം ലീഗ് തയ്യാറാവാത്തതിനാല്‍ നാലിന് നടക്കുന്ന ചര്‍ച്ചയ്ക്കുശേഷമായിരിക്കും ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുക.

Advertisement