തിരുവനന്തപുരം : ഓണം സീസണിലെ വിലക്കയറ്റം ഒഴിവാക്കാന്‍ പച്ചക്കറി നേരിട്ട് സംഭരിക്കാന്‍ നിര്‍ദേശം കൊടുത്തതായി മന്ത്രി അനൂപ് ജേക്കബ്. പച്ചക്കറി വിപണിയില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Ads By Google

ഇടുക്കി ജില്ലയിലെ പച്ചക്കറി ഉത്പാദക കേന്ദ്രങ്ങളില്‍നിന്ന് ഇടനിലക്കാര്‍ വ്യാപകമായതോതില്‍ പച്ചക്കറി വാങ്ങി വില ഉയര്‍ത്തുന്നതായി ഇന്നലെ വാര്‍ത്തയുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പച്ചക്കറി വിലയില്‍ ഹോര്‍ട്ടികോര്‍പ്പിന് ഇടനിലക്കാരെ ഒഴിവാക്കാനായിട്ടില്ല.  അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാന്‍ ശ്രമിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ കോഴിക്കോട് ചക്കിട്ടപ്പാറയിലെ 65 കുടുംബങ്ങള്‍ക്ക് ഓണത്തിന് സൗജന്യ റേഷന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.