എഡിറ്റര്‍
എഡിറ്റര്‍
വ്യാജന്‍മാര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ മോശം കമന്റുകള്‍ വര്‍ദ്ധിപ്പിച്ചതായി സര്‍വ്വെ
എഡിറ്റര്‍
Friday 24th January 2014 12:44pm

fake-comments

വാഷിംങ്ടണ്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ വ്യാജന്മാര്‍ മോശം കമന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായി സര്‍വ്വെ. വ്യാജ പേരില്‍ പോസ്റ്റ് ചെയ്യുന്ന കമന്റുകളിലധികവും വംശീയാധിക്ഷേപങ്ങളും അശ്ലീലവും നിറഞ്ഞതാണെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍.

ഹൗസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍തൂര്‍ ഡി. സാന്തനയാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്.

ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ വ്യാജനും അല്ലാത്തതുമായ ഫോളോവേഴ്‌സിന്റെ കമന്റുകള്‍ പരിശോധിച്ചാണ് അവര്‍ പഠനം നടത്തിയിരിക്കുന്നത്.

കമന്റുകള്‍ പരിശോധിച്ചതില്‍ 53.3 ശതമാനത്തോളം വരുന്ന വ്യാജന്മാരും വളരെ മോശപ്പെട്ടതും അധിക്ഷേപിക്കുന്ന തരത്തിലുമുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. അതേസമയം 28.7 ശതമാനം വരുന്ന യഥാര്‍ത്ഥ പേരിലുള്ള ഫോളേവേഴ്‌സിന്റെ കമന്റുകള്‍ മാത്രമാണ് നിലവാരം പുലര്‍ത്താത്തതായുള്ളൂ.

പേരുവിവരങ്ങള്‍ പുറത്തറിയാതിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ എന്തും പറയുമെന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്നതാണ് പഠനം വ്യക്തമാക്കുന്നത്.

Advertisement