പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റി. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറഞ്ഞു.

‘ നിരവധി പേര്‍ സന്ദര്‍ശകരായി ദിലീപിനെക്കാണാന്‍ വരുന്നുണ്ട്. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയും സന്ദര്‍ശകരെത്തി’

താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ദിലീപിന് ഡൈ അനുവദിക്കുന്നതെന്ന് അന്വേഷിക്കണം. ദിലീപിന് പ്രത്യേക പരിഗണന ജയിലില്‍ ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ആനി സ്വീറ്റി കൂട്ടിച്ചേര്‍ത്തു.


Also Read: മുഗള്‍ രാജവംശം നമ്മുടെ പൂര്‍വ്വികരല്ല; അവര്‍ കൊള്ളക്കാരാണ്; മുഗള്‍ വംശത്തെ അധിക്ഷേപിച്ച് യു.പി ഉപ മുഖ്യമന്ത്രി


നേരത്തെ അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ദിലീപ് പുറത്തിറങ്ങിയിരുന്നു. അതേസമയം കേസില്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. നാദിര്‍ഷയുടെ മൊഴിയില്‍ പലതും കളവാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ച സാഹചര്യത്തില്‍ നാദിര്‍ഷ ഹൈക്കോടതിയിലെ അഭിഭാഷകന്റെയടുത്ത് നിയമോപദേശം തേടിയിരുന്നു.