തിരുവനന്തപുരം: പി.ശശി വിഷയം സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞു. ഇടപതുപക്ഷ പാര്‍ട്ടിക്കുള്ളില്‍ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ വ്യക്തമാക്കി. ശശിക്കെതിരെ സി.പി.എം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആനി രാജ പറഞ്ഞു.

സദാചാരലംഘനം നടത്തിയെന്ന ആരോപണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരായ നടപടിക്ക് കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പി.ശശിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയില്‍ ആരും ശ്രമിക്കുന്നില്ലെന്നും വഹിക്കുന്ന സ്ഥാനത്തിനസുരിച്ച് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ശശി ചെയ്തതെന്നുമായിരുന്നു ആക്ഷേപമെന്നും പാലോളി വ്യക്തമാക്കിയിരുന്നു.

ശശി വിഷയത്തില്‍ പി.കെ ശ്രീമതിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശശിക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് നടപടി റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ ശശിയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും പി.കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.