ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പുതിയ സൂപ്പര്‍ കമ്പ്യൂട്ടറായ അന്നപൂര്‍ണ പുറത്തിറക്കി. ചെന്നൈയിലെ ‘ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സി’ ല്‍ നടന്ന ചടങ്ങിലാണ് അന്നപൂര്‍ണ പുറത്തിറക്കിയത.് അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയാണ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്.

1.5 ടെറാബൈറ്റ്‌സ് മെമ്മറിയും 30 ടെറാബൈറ്റ്‌സ് സ്റ്റോറേജ് കപ്പാസിറ്റിയുമുള്ളതാണ് അന്നപൂര്‍ണ. ജൈവ സാങ്കേതികതയുമായി ബന്ധപ്പെട്ട നിരവധി സങ്കീര്‍ണ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സൂപ്പര്‍ കമ്പ്യൂട്ടര്‍ സഹായിച്ചേക്കാമെന്നാണ് കരുതുന്നത്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചും ഇതിനുമുമ്പ് സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു.