‘എനിക്കിപ്പോള്‍ തോന്നുന്നത് ജന്തര്‍മന്ദിറില്‍ ഞങ്ങള്‍ അവസാനിപ്പിച്ച സമരം വീണ്ടും തുടങ്ങേണ്ടതുണ്ടെന്നാണ്. സര്‍ക്കാര്‍ എന്തൊക്കെ വാഗ്ദാനങ്ങളാണോ ഞങ്ങള്‍ക്ക് നല്‍കിയിരുന്നത് അതെല്ലാം അവര്‍ മറന്നുകഴിഞ്ഞു.

‘അഴിമതിയില്‍ മുങ്ങിയ രാജ്യത്തെ രക്ഷിക്കാനുള്ള താല്‍പര്യം സര്‍ക്കാരിനില്ല. അഴിമതി വിരുദ്ധ ഭാരതം എന്നത് അവരുടെ മനസിലില്ല. അഴിമതി കാരണം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ പോലും കഴിയുന്നില്ല. അതിനാല്‍ ഞങ്ങള്‍ക്ക് തോന്നുന്നത് സമരം വീണ്ടും ആരംഭിക്കേണ്ടിവരുമെന്നാണ്.’