ന്യൂദല്‍ഹി :  2011 ലെ ലോകത്തെ പത്തു പ്രധാന വാര്‍ത്തകളിലൊന്നായി അണ്ണാ ഹസാരെയുടെ അഴിമതിവരുദ്ധ സമരത്തെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തു.അതോടൊപ്പം തന്നെ ടൈം മാഗസിന്‍ തയാറാക്കിയ ലോക വാര്‍ത്തകളുടെ പട്ടികയില്‍ അറബ് വസന്തം, ഒസാമ ബിന്‍ലാദന്‍ വധം, ഗദ്ദാഫി വധം, യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയും ഉള്‍പ്പെടുന്നു. മതപര വിഷയങ്ങളിലെ ശ്രദ്ധേയമായ പത്തു വാര്‍ത്തകളില്‍ സത്യസായി ബാബയുടെ മരണവും ഉള്‍പ്പെടുന്നു.  മുഅമര്‍ ഗദ്ദാഫി വധവും യൂറോപ്പിലെ സാമ്പത്തികമാന്ദ്യവും ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രധാന പത്തുവാര്‍ത്തകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം തന്നെ ഗാന്ധിയന്‍ അണ്ണാഹസാരെയും അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ സമരവുമാണ് ഈ വര്‍ഷം ഫേസ് ബുക്ക്  ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം. അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍ ബില്ലും അനുബന്ധവിഷയങ്ങളും ഫേസ് ബുക്കില്‍ കൂടുതലായി ചര്‍ച്ച ചെയ്ത വിഷയത്തില്‍പ്പെടുന്നു. അഴിമതിവിരുദ്ധ ഇന്ത്യയക്കായി പൊരുതുന്ന ഹസാരെയ്ക്ക് വന്‍  പന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. അഴിമതിയ്‌ക്കെതിരെ ഹസാരെ നടത്തിയ നിരാഹാര സമരം ഇന്ത്യയെ ഒന്നാകെ ഇളക്കിമറിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെല്ലാം ഹസാരെയ്ക്ക് പിന്‍ബലമേകി.

Subscribe Us: