എഡിറ്റര്‍
എഡിറ്റര്‍
ഭൂമിയിലെ മാലാഖമാര്‍ക്കൊപ്പം സമപ്പന്തലില്‍ അങ്കമാലിക്കാരി ലിച്ചിയും
എഡിറ്റര്‍
Saturday 8th July 2017 8:35pm

തൃശ്ശൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളുകളായി സമരപ്പന്തലിലാണ്. സമൂഹത്തിലെ പലരും ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി കഴിഞ്ഞു. മാനേജുമെന്റുകളുടെ കാടത്തത്തിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത് അങ്കമാലിയിലെ ലിച്ചിയാണ്.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ നടി അന്ന രാജന്‍ സമരപ്പന്തലിലെത്തിയാണ് തന്റെ ഐക്യദാര്‍ഢ്യം അറിയിച്ചത്. നടി സ്‌നേഹയും ലിച്ചിയോടൊപ്പം സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. അന്ന സിനിമയില്‍ വരുന്നതിന് മുന്‍പ് നഴ്സായി ജോലി ചെയ്തിരുന്നു. അവരില്‍ ഒരാള്‍ ആയതു കൊണ്ട് തന്നെ അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നന്നായി അറിയാമെന്ന് താരം പറയുന്നു.


Also Read:  ‘സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്; എന്നെ ട്രാന്‍സ്‌ജെന്‍ഡറെന്ന് വിളിക്കുന്നവരുണ്ട്’; ഏഷ്യാനെറ്റ് വിട്ടതോടെ ആരും വിളിക്കാതായെന്ന് രഞ്ജിനി


ലാല്‍ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തക’ത്തില്‍ നായികയായി അഭിനയിക്കുകയാണിപ്പോള്‍ താരം.

അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നുമാണ് സഴ്‌സുമാരുടെ ആവശ്യം. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

Advertisement