എഡിറ്റര്‍
എഡിറ്റര്‍
ലോക്പാല്‍ ബില്ലിനായുള്ള അണ്ണാഹസാരെയുടെ അനിശ്ചിതകാല ഉപവാസസമരം ഡിസംബര്‍ 10 മുതല്‍
എഡിറ്റര്‍
Thursday 28th November 2013 6:14pm

anna-hazare

മഹാരാഷ്ട്ര: ലോക്പാല്‍ ബില്ലിനായി  ഡിസംബര്‍ 10 മുതല്‍ റാലെഗാന്‍ സിദ്ധിയിലെ യാദവ്ബാബ ടെമ്പിളില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിയ്ക്കുമെന്ന് അണ്ണാ ഹസാരെ.

ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് സമരം പ്രഖ്യാപിച്ചു കൊണ്ട് ഹസാരെ ആവശ്യപ്പെട്ടു.

രാഷ്ട്രീയേച്ഛ ഇല്ലാത്തതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ വച്ച് താമസിപ്പിക്കുകയാണ്.

ചൊവ്വാഴ്ച്ച തനിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള നാരായണ സ്വാമിയുടെ കത്ത് ലഭിച്ചുവെന്നും അതില്‍ സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിനായി കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.

പ്രധാനമന്ത്രിയ്ക്ക് ഹസാരെ അയച്ച കത്തിന് മറുപടിയായിട്ടായിരുന്നു നാരായണ സ്വാമിയുടെ കത്ത്. രാജ്യത്തിന് ഫലമാണ് അല്ലാതെ ന്യായീകരണങ്ങള്‍ അല്ല വേണ്ടെതെന്നും ഹസാരെ പറഞ്ഞു.

രാംലീല മൈതാനിയ്ക്ക് പകരം റാലെഗാന്‍ സിദ്ധിയിലാണ് ഇക്കുറി ഹസാരെയുടെ സമരം നടക്കുന്നത്. 2011 ലെ ജന്‍ലോക്പാല്‍ സമരത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ ലോക്പാല്‍ ബില്‍ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭ ഇതുവരെ ബില്‍ പാസാക്കിയിട്ടില്ല.

Advertisement