ന്യൂദല്‍ഹി: ആരോഗ്യത്തിനും ആത്മ ശുദ്ധിക്കും വേണ്ടി അണ്ണാ ഹസാരെ അനിശ്ചിത കാല മൗനവ്രതം നാളെ ആരംഭിക്കും. റാലേഗന്‍ സിദ്ധിയിലാണ് മൗനവ്രതം നടത്തുന്നത്. എന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആത്മാവിനെ ശുദ്ധീകരിച്ചെടുക്കാനും വേണ്ടിയാണ് നിരാഹാരം എന്ന് ഹസാരെ തന്നെയാണ് വ്യക്തമാക്കിയത്.

ഈ കാലയളവില്‍ യാത്രകള്‍ നടത്തില്ലെന്നും അണ്ണാ ഹസാരെ അറിയിച്ചു. വ്രതം അനുഷ്ഠിക്കുമ്പോള്‍ താന്‍ കത്തുകള്‍ മുഖേനെയാകും ആശയവിനിമയം നടത്തുക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Subscribe Us:

പ്രശാന്ത് ഭൂഷണും ലോക്പാലുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങല്‍ ചര്‍ച്ച ചെയ്യാന്‍ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ഹസാരെയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് അണ്ണ മൗനവ്രതത്തിനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചത്.