ന്യൂദല്‍ഹി: ജന്ദര്‍മന്തിറില്‍ വീണ്ടും നിരാഹാരസമരം നടത്തുമെന്ന് അന്നാ ഹസാരെ. ഓഗസ്റ്റ് 16മുതല്‍ സമരം നടത്താനാണ് തീരുമാനം.

‘എനിക്കിപ്പോള്‍ തോന്നുന്നത് ജന്തര്‍മന്ദിറില്‍ ഞങ്ങള്‍ അവസാനിപ്പിച്ച സമരം വീണ്ടും തുടങ്ങേണ്ടതുണ്ടെന്നാണ്. സര്‍ക്കാര്‍ എന്തൊക്കെ വാഗ്ദാനങ്ങളാണോ ഞങ്ങള്‍ക്ക് നല്‍കിയിരുന്നത് അതെല്ലാം അവര്‍ മറന്നുകഴിഞ്ഞു.’- ഹസാരെ പറയുന്നു.

അഴിമതിയില്‍ മുങ്ങിയ രാജ്യത്തെ രക്ഷിക്കാനുള്ള താല്‍പര്യം സര്‍ക്കാരിനില്ല. അഴിമതി വിരുദ്ധ ഭാരതം എന്നത് അവരുടെ മനസിലില്ല. അഴിമതി കാരണം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ പോലും കഴിയുന്നില്ല. അതിനാല്‍ ഞങ്ങള്‍ക്ക് തോന്നുന്നത് സമരം വീണ്ടും ആരംഭിക്കേണ്ടിവരുമെന്നാണ് ‘ ഹസാരെ വ്യക്തമാക്കി.

ലോക്പാല്‍ ബില്ലിനുവേണ്ടി ഹസാരെയും മറ്റ് ആക്ടിവിസ്റ്റുകളും ചേര്‍ന്ന് നടത്തുന്ന സമരത്തെ ലാഘവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. നാല് പേര്‍ക്ക് 121 കോടി ജനങ്ങളുടെ പ്രതിനിധികളാവാന്‍ പറ്റില്ലെന്നാണ് ലോക്പാല്‍ ബില്‍ ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലുള്ള പൊതുസമൂഹ പ്രതിനിധികളെ ഉദ്ദേശിച്ച് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജ് പറഞ്ഞത്.