Categories

ഇനിയൊരു നിരാഹാരം താങ്ങാനുള്ള ശേഷി ഹസാരെയ്ക്കില്ലെന്ന് ഡോക്ടര്‍മാര്‍

anna-hazareന്യൂദല്‍ഹി: നിരാഹാരം അണ്ണാ ഹസാരെയുടെ ആരോഗ്യം മോശമാക്കിയെന്ന് റിപ്പോര്‍ട്ട്. ഇനിയൊരു നിരാഹാരം താങ്ങാനുള്ള ശേഷി അദ്ദേഹത്തിന്റെ ശരീരത്തിനില്ലെന്ന് ഹസാരെയെ ചികിത്സിക്കുന്ന സഞ്ചേടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ത്തോപാഡിക്‌സിലെ ഡോ.പാരാഗ് സഞ്ചേടി വ്യക്തമാക്കി.

മുട്ടുവേദനയെതുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഹസാരെയെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഡോക്ടര്‍ ഇക്കാര്യം വിശദീകരിച്ചത്.

അഞ്ച് വര്‍ഷമായി ഹസാരെയെ ചികിത്സിക്കുന്നത് സഞ്ചേടിയാണ്. ഓസ്റ്റിയോര്‍ത്രിറ്റിസ് എന്ന അവസ്ഥയാണ് ഹസാരെയുടേതെന്ന് ഡോക്ടര്‍ പറയുന്നു. നാല്‍പത് വയസിനുമുകളിലുള്ളവരില്‍ കാണാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണിത്. ഇതുകൂടാതെ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും, കൊളസ്‌ട്രോള്‍ ലെവലും കൂടിയിരിക്കുകയാണ്. നിരാഹാരസമരമാണ് ഹസാരെയുടെ ആരോഗ്യനില ഇത്രത്തോളം വഷളാക്കിയതെന്നും ഡോക്ടര്‍ പറഞ്ഞു.

ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിന് സ്റ്റീരിയോയിഡ് ഇഞ്ചക്ഷന്‍ നല്‍കുന്നുണ്ട്. ഒരാഴ്ചത്തെ തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടതുണ്ട്. ഇതിനു പുറമേ ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ടെന്ന് സഞ്ചേടി അറിയിച്ചു. കൃത്യമായി ആഹാരം കഴിക്കണമെന്ന നിര്‍ദേശമാണ് പ്രധാനമായും അദ്ദേഹത്തിന് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചത്തെ വിശ്രമം അദ്ദേഹത്തിന് അത്യാവശ്യമാണ്. കാല്‍മുട്ടിന് പ്രയാസം ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടരുതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന