ന്യൂദല്‍ഹി: അഴിമതി തടയാന്‍ കേന്ദ്രം കര്‍ശന നിലപാടെടുക്കണമെന്നും ലോക്പാല്‍ ബില്‍ പാസാക്കണമെന്നും ആവശ്യപ്പെട്ട് പ്രശസ്ത ഗാന്ധിയന്‍ അണ്ണ ഹസാരെ പാര്‍ലമെന്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ഗാന്ധിസമാധിയായ രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥന നടത്തിയശേഷമാണ് അദ്ദേഹം നിരാഹാരസമരം തുടങ്ങിയിരിക്കുന്നത്.

Subscribe Us:

രാജ്യത്തെ ഉന്നതഉദ്യോഗസ്ഥരും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരും നടത്തുന്ന അഴിമതി അവസാനിപ്പിക്കണമെന്നും ലോക്പാല്‍ ബില്‍ പാസാക്കണമെന്നുമാണ് അദ്ദേഹം പ്രധാനമായും ആവശ്യപ്പെടുന്നത്. ലോക്പാല്‍ ബില്ലില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസാരെ പറഞ്ഞ കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സ്വാമി അഗ്നിവേശ്, മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി എന്നിവരടക്കം നിരവധി ആളുകള്‍ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക് ജനപാല്‍ ബില്‍ പാസാക്കണമെന്നും ഓരോ സംസ്ഥാനങ്ങളിലും ജന ലോകായുക്തമാരെ നിയമിക്കണമെന്നും സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു.

ലോക് ജനപാല്‍ ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച ജോയിന്റ് കമ്മറ്റിയെക്കുറിച്ചും അണ്ണ ഹസാരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന സാമൂഹ്യനേതാക്കളെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ ഹസാരെ പ്രതികരിച്ചു. മഹാരാഷ്ട്രയടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഭൂമിയുള്ള ശരത് പവാറിനെ കമ്മറ്റിയുടെ അധ്യക്ഷനാക്കിയതിലും ഹസാരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട