Categories

തന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് രാജ്നാഥ് സിങ്ങിനോട് ഹസാരെ

anna-hazare

ഗുര്‍ഗാന്‍: ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ്ങിന് ##അണ്ണ ഹസാരെയുടെ കത്ത്. തന്റെ പ്രതിമ സ്ഥാപിക്കുന്നതിന് ബി.ജെ.പി പ്രവര്‍ത്തകന്‍ തടസം നില്‍ക്കുകയാണെന്നും സഹായം ആവശ്യമാണെന്നും കാണിച്ചാണ് കത്ത്.

കത്ത് ലഭിച്ച ശേഷം രാജ് നാഥ് സിങ് ഹസാരെയുടെ അനുകൂലികളെ സന്ദര്‍ശിച്ചു.

വ്യക്തിപരമായി പ്രതിമ സ്ഥാപിക്കുന്നതില്‍ എതിരാണെങ്കിലും തന്റെ സഹപ്രവര്‍ത്തകനും അനുയായിയുമായ പി.എല്‍ കട്ടാരിയ ഇതില്‍ താല്‍പര്യം കാണിക്കുന്നുണ്ടന്നും രാജാനാഥ് സിങ് അദ്ദേഹത്തെ സഹായിക്കണമെന്നും ഹസാരെ കത്തില്‍ ആവശ്യപ്പെട്ടു.

ഹരിയാനയിലെ ബി.ജെ.പി പ്രതിനിധി ഉമേഷ് അഗര്‍വാളാണ് തടസങ്ങള്‍ സൃഷ്ടിക്കുന്നതെന്നും തെറ്റായ പരാതി നല്‍കി അണ്ണാ ക്യാമ്പില്‍ നിന്ന് നാലു പേരെ അറസ്റ്റ് ചെയ്യിച്ചെതെന്നും ഹസാരെയുടെ അനുകൂലി മാധ്യമങ്ങളോട് പറഞ്ഞു.

അഗര്‍വാള്‍ സാമൂഹിക വിരുദ്ധവും പാര്‍ട്ടി വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലാണ് വ്യാപൃതനായിരിക്കുന്നതെന്നും  2010ല്‍ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയതാണെന്നും കട്ടാരിയ പറഞ്ഞു.

ഒപ്പം രാജ്‌നാഥ് സിങ് ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കുമെന്ന് ഉറപ്പ് നല്‍കിയതായും അറിയിച്ചു.

Tagged with: |