ന്യൂദല്‍ഹി: സര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ കരട് അണ്ണാ ഹസാരെ സംഘം തള്ളി. ലോക്പാലിന്റെ അടിസ്ഥാന ഉദ്ദേശ്യങ്ങള്‍ പോലും അംഗീകരിക്കാത്തതാണ് സര്‍ക്കാര്‍ തയ്യാറാക്കികയ കരടെന്ന് ഹസാരെ സംഘം ആരോപിച്ചു. ഡിസംബര്‍ 27 മുതല്‍ മൂന്ന് ദിവസം ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാരമിരിക്കുമെന്ന് ഹസാരെ മാധ്യമങ്ങളെ അറിയിച്ചു.

ലോക്പാല്‍ ബില്ലിന്റെ കരടില്‍ ഇതുവരെ കേന്ദ്രമന്ത്രിസഭയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍ 26 ന് അവസാനിക്കേണ്ട പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ലോക്പാല്‍ ബില്‍ പാസാക്കാന്‍ ഡിസംബര്‍ 29 വരെ നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹസാരെയുടെ പുതിയ സമര പ്രഖ്യാപനം. ഡിസംബര്‍ 26 നുളളില്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുതല്‍ മൂന്ന് ദിവസത്തെ ഡിസംബര്‍ 27 മുതല്‍ക്കുള്ള നിരാഹാരം റാലേഗാന്‍ സിദ്ധിയിലായിരിക്കുമെന്ന് ഹസാരെ അറിയിച്ചിട്ടുണ്ട്. മൂന്നു ദിവസത്തെ നിരാഹാരം അവസാനിച്ച ശേഷം ഡിസംബര്‍ 30 മുതല്‍ മൂന്ന് ദിവസം ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നും ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ലോക്പാല്‍ ബില്ലിനെ കുറിച്ചും കോണ്‍ഗ്രസിന്റെ നിലപാടിനെ കുറിച്ചും വോട്ടര്‍മാരെ ബോധവല്‍ക്കരിക്ാനാണ് ഹസാരെ സംഘത്തിന്റെ നീക്കം.

Malayalam News
Kerala News in English