എഡിറ്റര്‍
എഡിറ്റര്‍
അണ്ണാ ഹസാരെയുടെ പാര്‍ട്ടി രൂപീകരണ ചര്‍ച്ചകള്‍ ദല്‍ഹിയില്‍ നടന്നു
എഡിറ്റര്‍
Sunday 9th September 2012 12:29am

ന്യൂദല്‍ഹി: അണ്ണാ ഹസാരെ പാര്‍ട്ടി രൂപീകരണത്തെ കുറിച്ച് സഹപ്രവര്‍ത്തകരോട് ചര്‍ച്ച ചെയ്തു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥികളെ തീരുമാനിക്കാനുള്ള യോഗം ഇന്നലെ റാലെഗണ്‍ സിദ്ധിയില്‍ നടന്നു.

സംഘത്തില അഗംങ്ങളായ അരവിന്ദ് കെജരിവാള്‍, മനീഷ് ശിശോധിയ, ദിനേഷ് വഗേല എന്നിവരുമായാണ് ഹസാരെ ചര്‍ച്ച നടത്തിയതെന്ന് ഐഎസി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞു.

Ads By Google

ആഗസ്ത് 2ന് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍വെച്ച് ഹസാരെ അംഗങ്ങള്‍ സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. മത്സരാര്‍ത്ഥികള്‍ അഴിമതിയില്ലാത്തവരും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും ആയിരിക്കണമെന്നും അണ്ണ ഹസാരെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

25000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങരുത്, ഗവണ്‍മെന്റ് അലവന്‍സ് സ്വീകരിക്കരുത്, ഗവണ്‍മെന്റ് ക്വാര്‍ട്ടേര്‍സ് ഉപയോഗിക്കരുത്, വാഹനങ്ങളില്‍ ചുവന്ന ബീക്കണുകള്‍ ഘടിപ്പിക്കരുത്, ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ വേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ പരസ്യമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങല്‍ ഹസാരെ മത്സരാര്‍ത്ഥികള്‍ക്കുള്ള മാനദണ്ഡങ്ങളായി നല്‍കിയിട്ടുണ്ട്.

Advertisement