‘ ഏറെ വിവാദമുയര്‍ത്തിയ സി.ഡി വിവധകേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. എന്നാല്‍ ആ സി.ഡിയിലുള്ള ശബ്ദശകലങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കൂട്ടിച്ചേര്‍ത്തതാണെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.’

‘ ഇക്കാര്യമാണ് ശാന്തിഭൂഷണും നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹം കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ മാതൃകാപരമായ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ എനിക്കൊരു ഗ്യാരന്റിയും നല്‍കാനാവില്ല. നിരാഹാര സമയം മുതലാണ് ശാന്തിഭൂഷണിനെക്കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയത്’

‘ എന്തായാലും ഇത്തരത്തിലൊരു നടപടി എന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല. അത് ഞാന്‍ ഗ്യാരന്റി നല്‍കാം. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ എനിക്ക് ഉറപ്പ് നല്‍കാനാവില്ല.’