ന്യൂദല്‍ഹി: അഴിമതിക്കെതിരേ താന്‍ തുടങ്ങിവെച്ച പോരാട്ടത്തിന് ഇത്രയും ജനപിന്തുണ ലഭിക്കുമെന്ന് കരുതിയില്ലെന്ന് പ്രമുഖ ഗാന്ധിയനായ അണ്ണ ഹസാരെ പറഞ്ഞു.

25 വര്‍ഷമായി അഴിമതിക്കെതിരേ പോരാട്ടം നടത്തുകയാണ് ഞാന്‍. അഴിമതി സമൂഹത്തില്‍ പടര്‍ന്നകഴിഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്ലാതെ ഒരുദിനം പോലും കടന്നുപോകില്ല. ഇതിനെതിരേ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇത്രയും ജനപിന്തുണ ലഭിക്കുമെന്ന് കരുതിയില്ല- ഹസാരെ വ്യക്തമാക്കി.

അണ്ണ ഹസാരെയും കൂട്ടാളികളും ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനെ തുടര്‍ന്നാണ് 97 മണിക്കൂര്‍ നീണ്ടുനിന്ന നിരാഹാര സമരം അവസാനിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ, കലാ, കായിക രംഗത്തുനിന്നുള്ള പ്രമുഖര്‍ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.