Administrator
Administrator
സമാധാനപരമായ സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല: ചിദംബരം
Administrator
Tuesday 16th August 2011 3:00pm

p-chidambaramന്യൂദല്‍ഹി: അണ്ണാ ഹസാരെയ്ക്ക് മുന്നില്‍ ദല്‍ഹി പോലീസാണ് ഉപാധികള്‍ വച്ചതെന്നും സര്‍ക്കാരല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. നിരോധനാജ്ഞ ലംഘിക്കുമെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് ജനാധിപത്യവ്യവസ്ഥിതിയില്‍ അംഗീകരിക്കാനാകില്ലെന്നും ഹസാരെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ചിദംബരം പറഞ്ഞു.

ഹസാരെയ്ക്കു മുമ്പില്‍ നിബന്ധനകള്‍ വച്ചത് ദല്‍ഹി പോലീസാണ്. സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നും ചിദംബരം പറഞ്ഞു. പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ അണ്ണാ ഹസാരെയ്ക്കും കൂട്ടര്‍ക്കും കോടതിയില്‍ ചോദ്യം ചെയ്യാമാരുന്നു.

ദല്‍ഹിയില്‍ ഹസാരെ അനുകൂലികളായ 1200 നും 1300 നും ഇടയില്‍ ആളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇവരിലധികം പേരും ഛത്രസാല്‍ സ്റ്റേഡിയത്തിലാണെന്നും ചിദംബരം പറഞ്ഞു.

Advertisement