മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് പ്രഖ്യാപിച്ച ഒരുകോടിയുടെ രവീന്ദ്രനാഥടാഗോര്‍ സമാധാനപുരസ്‌കാരം സാമൂഹികപ്രവര്‍ത്തകന്‍ അന്നാ ഹസാരെ നിരാകരിച്ചു.

അഴിമതിക്കെതിരായുള്ള പോരാട്ടം കണക്കിലെടുത്താണ് ഹസാരെയ്ക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഡീന്‍ പ്രൊഫസര്‍ അരിന്ദം ചൗധരി പറഞ്ഞു.
റാലേഗാവ് സിദ്ധിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് നിരസിച്ച കാര്യം ഹസാരെ പറഞ്ഞത്. അവാര്‍ഡ് നിരസിക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.