ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനായുള്ള സമിതിയുടെ ഇന്നത്തെ യോഗത്തില്‍ അണ്ണാ ഹസാരെ പങ്കെടുക്കില്ല. ബില്ലുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം അറിയിച്ച് സര്‍ക്കാറിന് കത്തെഴുതിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ യോഗത്തില്‍ പങ്കെക്കൂ. ബാബാ രാംദേവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ടിന് ജന്ദര്‍ മന്ദിറില്‍ നിരാഹാര സത്യാഗ്രഹമിരിക്കുമെന്നും ഹസാരെ വ്യക്തമാക്കി.

അതേസമയം ബാബാ രാംദേവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി രാജ്ഘട്ടില്‍ സത്യഗ്രഹം തുടങ്ങി.