ജമ്മു: യോഗ ഗുരു രാംദേവിനെപോലെ അണ്ണാ ഹസാരെയും ആര്‍എസ്എസിന്റെ മുഖം മൂടിയണിഞ്ഞവരാണെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ദിഗ് വിജയ് സിംഗ് ആരോപിച്ചു. ബാബ രാംദേവും ഹസാരെയും തമ്മില്‍ ഒരു വിത്യാസവുമില്ലെന്നും തീവ്രവാദ കേസുകളിലപും അഴിമതികേസുകളിലും സംഘപരിവാര്‍ നേതാക്കള്‍ അറസ്റ്റിലാകുന്നതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇരുവരും സമരം നടത്തിയതെന്നും ദ്വിഗ് വിജയ് സിങ് ലോക്പാല്‍ വിഷയത്തെകുറിച്ച ചോദിച്ച മാധ്യമ പ്രവര്‍ത്തകറോട് പറഞ്ഞു.

ബിജെപിയും ആര്‍എസ്എസുമാണ് രാംദേവിന്റെയും ഹസാരെയുടെയും സമര്‍ങ്ങള്‍ക്ക് പിന്നില്‍. ആദ്യം അവര്‍ രാംദേവിനെ ഉപയോഗിച്ചു. പിന്നീട് അണ്ണാ ഹസാരെയെയും. ഗാന്ധിയന്‍ എന്ന നിലയില്‍ അണ്ണ ഹസാരയോട് ബഹുമാനമുണ്ട് എന്നാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തെറ്റായ ആളുകളാണ്. സിംഗ് വ്യക്തമാക്കി.

അരവിന്ദ് കേജരിവാളിനെതിരേ കേന്ദ്ര സര്‍ക്കാര്‍ പകവീട്ടുകയാണെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഉത്തരം ഇങ്ങിനെയായിരുന്നു.” കേജരിവാള്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ്. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടില്ല. അദ്ദേഹമിപ്പോഴും ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഒരു ജീവനക്കാരനാണ്.

സര്‍ക്കാറിനെതിരെ സമരം നടത്താനും പണം പിരിക്കാനും ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന് അവകാശമുണ്ടോ? 40 ലക്ഷം വരുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ ചെയ്യാത്ത കാര്യം കെജരിവാളിന് എങ്ങിനെ ചെയ്യാന്‍ സാധിക്കും?”. അണ്ണാ ഹസാരെയുടെ സംഘത്തോട് സര്‍ക്കാരിന് ബഹുമാനമുണ്ടായിരുന്നെന്നും അത്‌കൊണ്ടാണ് അവരെ ലോക്പാല്‍ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ആരോപണം തീര്‍ത്തും സത്യ വിരുദ്ധമാണെന്നും ഇത്തരം ആരോപണമുന്നയിക്കുന്ന സിങിനെ മാനസികാരോഗ്യാശുപത്രിയില്‍ ചികിത്സിക്കേണ്ട സമയം അതിക്രമിച്ചെന്നും ഹസാരെ പ്രതികരിച്ചു. കെജ് രിവാള്‍ ശുദ്ധനാണെന്നും ഗവണ്‍മെന്റ് അദ്ദേഹത്തെ തെറ്റുകാരനായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഹസാരെ പറഞ്ഞു.