മലയാളത്തിലെ യുവ നായിക ആന്‍ അഗസ്റ്റിനും ക്യാമറാമാന്‍ ജോമോന്‍.ടി.ജോണും തമ്മിലുള്ള വിവാഹനിശ്ചയം ഫെബ്രുവരി ഒമ്പതിന്. കോഴിക്കോട് വെച്ച് തീര്‍ത്തും സ്വകാര്യമായാണ് ചടങ്ങ് നടക്കുകയെന്നാണ് അറിയുന്നത്.

Ads By Google

ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാവും ചടങ്ങില്‍ പങ്കെടുക്കുക. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാവുമെന്നുമുള്ള വാര്‍ത്തകള്‍ പരന്നിരുന്നെങ്കിലും ഇരുവരും ഇത് നിഷേധിച്ചിരുന്നു.

യഥാര്‍ത്ഥത്തില്‍ ഗോസിപ്പുകള്‍ വന്നതിന് ശേഷമാണ് ഇരുവരും കൂടുതല്‍ അടുത്തതെന്നാണ് ഏറെ രസകരമായ കാര്യം.

വിവാഹ നിശ്ചയം കൈയ്യെത്തും ദൂരത്തെത്തിയിട്ടും വധുവും വരനും ഇപ്പോഴും തിരക്കിലാണ്. വിവാഹ നിശ്ചയത്തിന് ശേഷം ശ്യാമപ്രസാദിന്റെ സെറ്റിലേക്ക് ഓടാനുള്ള തയ്യാറെടുപ്പിലാണ് ആന്‍.