എഡിറ്റര്‍
എഡിറ്റര്‍
അത്‌ലറ്റായി ആന്‍ അഗസ്റ്റിന്‍
എഡിറ്റര്‍
Sunday 23rd September 2012 11:23am

ആന്‍ അഗസ്റ്റിന്റെ അത്‌ലറ്റ് വേഷം തിരശ്ശീലയിലേക്ക്. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്‍ അഗസ്റ്റിന്‍ അത്‌ലറ്റാകുന്നത്.

ഒരു കുഗ്രാമത്തിന്‍ ജനിച്ചുവളര്‍ന്ന ക്രിസ്ത്യാനിപ്പെണ്‍കുട്ടി ചിട്ടയായ പരിശീലനത്തിലൂടെ മികച്ച അത്‌ലറ്റായി വളര്‍ന്ന് ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്നു.

Ads By Google

അതോടെ അന്നുവരെ ഇരുട്ടിലായിരുന്ന അവളുടെ ഗ്രാമത്തിലേക്ക് ഭരണാധികാരികള്‍ നേരിട്ടിടപെട്ട് വൈദ്യുതിയെത്തിക്കുന്നു.
ഇന്ത്യയുടെ മുഴുവന്‍ അഭിമാനതാരമായി മാറിയ അവള്‍ പിന്നീട് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടാനുള്ള ശ്രമവും നടത്തുന്നു. ഇതിനിടെ അവളുടെ ജീവിതത്തല്‍ നടക്കുന്ന ചില നിര്‍ണായക സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മൂന്ന് നായകന്മാരാണുള്ളത്. ആനിന്റെ പ്രതിശ്രുത വരനായി കൈലാഷ് വേഷമിടുന്നു. അത്‌ലറ്റ് കോച്ചായി സിദ്ധാര്‍ത്ഥ് ഭരതന്‍ അഭിനയിക്കുമ്പോള്‍ കോളേജ് കുമാരന്റെ വേഷത്തില്‍ നായക തുല്ല്യമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖതാരമായിരിക്കുമെന്നാണ് അറിയുന്നത്.

Advertisement