എഡിറ്റര്‍
എഡിറ്റര്‍
ആങ്കിള്‍ ബൂട്ട്‌സ്
എഡിറ്റര്‍
Thursday 22nd November 2012 2:14pm

വിസ്മയകരമായ വ്യത്യസ്തയുമായാണ് ബൂട്ട്‌സുകള്‍ വിപണികള്‍ കൈയ്യടക്കുന്നത്. ഇന്ന് ബൂട്ട്‌സുകളുടെ രൂപവും ഭാവവും മാറി. കണങ്കാല്‍ വരെയെത്തുന്ന ബൂട്ട്‌സുകളാണ് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം.

Ads By Google

ഇത്തരത്തിലുള്ള ബൂട്ട്‌സാണ് ആങ്കില്‍ ബൂട്ട്‌സ്. പുരുഷന്‍മാര്‍ക്കായി ആങ്കിള്‍ ബൂട്ട്‌സുകള്‍ ആദ്യകാലം മുതല്‍ക്കേ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും യുവതിക്കള്‍ക്കായി ആങ്കിള്‍ ബൂട്ട്‌സുകള്‍ എത്തുന്നത് അടുത്തിടെയാണ്.

വ്യത്യസ്ത ആകൃതികളിലും സ്റ്റൈലുകളിലും നിറങ്ങളിലും ആങ്കിള്‍ ബൂട്ട്‌സുകള്‍ ഇന്ന് ലഭ്യമാണ്. ധരിക്കുന്ന വസ്ത്രത്തിന് യോജിക്കുന്ന ബൂട്ട്‌സുകളാണ് ഇന്ന് പലരും തിരഞ്ഞെടുക്കുന്നത്. കാലിന് അനുയോജ്യമാകുന്നതും കൂടുതല്‍ സ്‌റ്റൈലിഷ് ലുക്ക് തോന്നിക്കുന്നതുമായ ബൂട്ട്‌സുകള്‍ക്കാണ് ഇന്ന് പ്രിയമേറുന്നത്.

തുണിയിലും കൃത്രിമ വസ്തുക്കളിലും തുകലിലുമാണ് ആങ്കിള്‍ ഷൂസുകള്‍ തയ്യാറാക്കുന്നത്. ഇതില്‍ തന്നെ ഹൈ ഹീല്‍ഡ് ആങ്കിള്‍ ബൂട്ട്‌സുകളും ഫ്‌ളാറ്റ് ബൂട്ട്‌സുകളും ഉണ്ട്.

നീളം കുറഞ്ഞവര്‍ക്ക് ഹൈ ഹീല്‍ഡ് ആങ്കിള്‍ ബൂട്ട്‌സുകളാണ് യോജിക്കുക. അതുപോലെ നീളം കൂടിയവര്‍ക്ക് ഫ്‌ളാറ്റ് ബൂട്ട്‌സുകളുമാണ് കൂടുതല്‍ അനുയോജ്യം.

ജീന്‍സിനൊപ്പവും ടൈറ്റ്‌സിനൊപ്പവും ആങ്കിള്‍ ബൂട്ട്‌സുകള്‍ ഉപയോഗിക്കാം. സ്‌കിന്നി ജീന്‍സിനൊപ്പം ബൂട്ട്‌സിന്റെ വലുപ്പത്തിനനുസരിച്ച് തയ്യാറാക്കിയ ബൂട്ടകട്ട് ജീന്‍സിനൊപ്പവും ആങ്കിള്‍ ബൂട്ട്്‌സ് ഒന്നാന്തരം ലുക്ക് നല്‍കും.

സോക്‌സ് കാണാത്ത തരത്തിലായിരിക്കണം ആങ്കിള്‍ ബൂട്ട്‌സുകള്‍ ധരിക്കാന്‍. ഇരുണ്ട നിറത്തിലുള്ള ബൂട്ടുകളും ലെഗ്ഗിംഗ്‌സുകളും കൂടുതല്‍ ആകര്‍ഷണീയത തോന്നിക്കും

Advertisement